ചണ്ഡിഗഡ്: കോവിഡ്-19 വൈറസ് വ്യാപനത്തെ തുടർന്ന് രാജസ്ഥാനു പിന്നാലെ പഞ്ചാബും സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചു. അവശ്യ സേവനങ്ങള്‍ ഒഴികെയുള്ള എല്ലാ വാണിജ്യ സ്ഥാപനങ്ങളും ഈ മാസം 31 വരെ അടച്ചിടാൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഉത്തരവിട്ടതായി പബ്ലിക് റിലേഷൻ ഓഫീസർ അറിയിച്ചു.
നിയന്ത്രണങ്ങൾ ഉടനടി നടപ്പാക്കാൻ ഡിസി, എസ്എസ്പിമാർക്ക് കർശന നിർദേശം നൽകി. സംസ്ഥാനത്ത് ആകെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 14 ആണ്. ഹോഷിയാർപുർ, പട്യാല, ജലന്ധർ, നവൻഷഹർ, ബതിന്ദ ജില്ലകളിലാണ് കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.