ലോകമാകെ കൊവിഡ് 19 ബാധിച്ചുള്ള മരണം 13,000 കടന്നു. 3,07,627 പേരെയാണ് ഇതുവരെ രോഗം ബാധിച്ചത്. 188 രാജ്യങ്ങളില്‍ ഇതുവരെ കോവിഡ്​ ബാധ സ്​ഥിരീകരിച്ചിട്ടുണ്ട്​.

ഇറ്റലിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 50,000 കടന്നു. 53,578 പേര്‍ക്കാണ്​ ഇവിടെ രോഗബാധ സ്​ഥിരീകരിച്ചത്​. 700ല്‍ അധികം പേരാണ്​ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇവിടെ മരിച്ചത്​. 4825 പേര്‍ ഇതുവരെ ഇറ്റലിയില്‍ മരിച്ചു.

സ്‌പെയിനിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. സ്പെയിനില്‍ മരണം 1300 കടന്നു. 285 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇരുന്നൂറോളം പേര്‍ മരിച്ച ബ്രിട്ടന്‍ എല്ലാ സ്ഥാപനങ്ങളും പൂട്ടി.

ജര്‍മ്മനിയില്‍ 77 ഓളം പേര്‍ മരിച്ചു. അമേരിക്കയിലും ഒറ്റ ദിവസം കൊണ്ട് 6500ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മരണം 300 കടന്നു. അമേരിക്കയില്‍ കഴിഞ്ഞ ദിവസം 26 പേര്‍ മരിച്ചു. ഏഴു കോടി അമേരിക്കക്കാര്‍ വീടുകളില്‍ ഒതുങ്ങിക്കഴിയുകയാണ്.

ഇറാനില്‍ 1500ലേറെ പേര്‍ മരിച്ചു. സിംഗപ്പൂരില്‍ കോവിഡ് ബാധിച്ചു രണ്ടു പേര്‍ മരിച്ചു. ഏഷ്യന്‍ രാജ്യമായ ഇറാനിലും മരണസംഖ്യ ഉയരുകയാണ്. കഴിഞ്ഞ ദിവസം 123 പേര്‍ മരിച്ചു. മൊത്തം മരണസംഖ്യ 1,556 ആയി ഉയര്‍ന്നു.