വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് സംസ്ഥാനത്തെ അമേരിക്കയിലെ പ്രധാന കോവിഡ് ആഘാതമേഖലയായി പ്രഖ്യാപിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് ഇക്കാര്യം അറിയിച്ചത്. 8300 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് പ്രഖ്യാപനം വന്നത്. 24 മണിക്കൂറിനിടെ രോഗബാധിതരുടെ എണ്ണം ഇരട്ടിയിലധികമായതിനെ തുടര്‍ന്നാണ് ന്യൂയോര്‍ക്കിനെ അമേരിക്കയിലെ കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായും ആഘാതമേഖലയായും പ്രഖ്യാപിച്ചത്.

അമേരിക്കയുടെ അഞ്ചിലൊന്ന് ജനങ്ങള്‍ ഇപ്പോള്‍ വീട്ടിനുള്ളില്‍ അടച്ചിരിക്കുകയാണ്. രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതിനാല്‍ ഹോട്ടലുകളും സ്റ്റേഡിയങ്ങളും പാര്‍ക്കിംഗ് ഏരിയകളുമെല്ലാം ചികിത്സാ കേന്ദ്രങ്ങളായി മാറി. അമേരിക്കന്‍ സൈന്യമാണ് ഇതിന് നേതൃത്വം നല്‍കുന്നത്. അതേസമയം അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക് പെന്‍സിന്റെ ഓഫീസ് ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു.