ഡല്‍ഹിയില്‍ കോവിഡ്-19 രോഗ ബാധിതരുടെ എണ്ണം 27 ആയി ഉയര്‍ന്നു. കോല്‍ക്കത്ത, ജമ്മുകാഷ്മീര്‍, പഞ്ചാബ്, രാജസ്ഥാന്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്നിന്നുംവന്ന ആറു പേര്‍ക്കു കൂടി ശനിയാഴ്ച രോഗ ബാധ സ്ഥിരീകരിച്ചതോടെയാണിത്.
രാജ്യതലസ്ഥാനത്ത് 20 കേസുകള്‍ മാത്രമാണ് വെള്ളിയാഴ്ചവരെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര് ഇതുവരെ രോഗം ഭേദമായി ആശുപത്രിവിട്ടു. ഒരാള്‍ മരിക്കുകയും ചെയ്തു. രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ വേണ്ടിവന്നാല്‍ ഡല്‍ഹി അടച്ചിടുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.