വുഹാൻ: കോറോണ വൈറസ് ലോകമാകെ ഭീതി പരത്തി പടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ചൈനയ്ക്ക് മനസ്താപം. ഡോ. ലീ വെന്‍ലിയാംഗ് നല്കിയ മുന്നറിയിപ്പ് അവഗണിച്ചതിലും അദ്ദേഹത്തിനെതിരേ നിയമനടപടി സ്വീകരിച്ചതിലും അധികൃതര്‍ ലീയുടെ കുടുംബത്തോട് ക്ഷമ ചോദിച്ചു.
കൊറോണ പൊട്ടിപ്പുറപ്പെട്ട വുഹാനിലെ സെന്‍ട്രല്‍ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധനായ ലീ ജില്ലയിലുടനീളം ആളുകളെ ഒരു വൈറസ് ബാധിക്കുന്നതായി മുന്‍കൂട്ടി മനസിലാക്കിയിരുന്നു.
സാര്‍സ് പോലെയുള്ള രോഗലക്ഷണങ്ങളോടെ ഏഴു രോഗികള്‍ തന്റെ ആശുപത്രിയില്‍ ചികിത്സ യില്‍ ഉണ്ടെന്ന വിവരം സുഹൃത്തുക്കളായ ഡോക്ടര്‍മാരുമായി ഡിസംബര്‍ 30നു മുമ്പ് തന്നെ അദ്ദേഹം പങ്കുവഹിച്ചിരുന്നു. ഇക്കാര്യം അധികൃതരെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.