മ​സ്‌​ക​റ്റ്: നാ​ലു​പേ​ര്‍​ക്കു കൂ​ടി ഒ​മാ​നി​ല്‍ കൊ​റോ​ണ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ മൊ​ത്തം രോ​ഗി​ക​ളു​ടെ എ​ണ്ണം 52 ആ​യി. പു​തു​താ​യി രോ​ഗം ക​ണ്ടെ​ത്തി​യ​വ​രി​ല്‍ ര​ണ്ടു​പേ​ര്‍ ബ്രി​ട്ട​ൻ, സ്‌​പെ​യി​ന്‍ യാ​ത്ര ക​ഴി​ഞ്ഞു വ​ന്ന​വ​രാ​ണ്.

മ​റ്റു ര​ണ്ടു​പേ​ര്‍ നേ​ര​ത്തേ രോ​ഗം വ​ന്ന​വ​രു​മാ​യ് ഇ​ട​പെ​ഴ​കി​യ​വ​രു​മാ​ണ്.13 പേ​ര്‍​ക്ക് ഇ​തു​വ​രെ രോ​ഗം ഭേ​ദ​മാ​യി​ട്ടു​ണ്ട്.