ന്യൂഡൽഹി: ഇന്ത്യയിലും കോവിഡ്-19 ബാധിതരുടെ എണ്ണത്തിൽ വൻ കുതിപ്പ്. പത്തു ദിവസത്തിനിടെ രോഗബാധിതരുടെ എണ്ണത്തിൽ അഞ്ചിരട്ടിയോളം വർധനവാണ് ഉണ്ടായിരിക്കുന്നത്.
വെള്ളിയാഴ്ച മാത്രം നാൽപ്പതോളം കേസുകളാണു പുതിയതായി റിപ്പോർട്ട് ചെയ്തത്. ഇതുവരെയുള്ളതിൽ ഏറ്റവും വലിയ വർധനവാണിത്.
241 കേസുകളാണ് ഇന്ത്യയിൽ ആകെ റിപ്പോർട്ട് ചെയ്തത്. ഇതിൽ 136 കേസുകൾ വിദേശത്ത് നിന്നെത്തിയവരിലാണ് സ്ഥിരീകരിച്ചത്. ബാക്കിയുള്ള 105 കേസുകൾ ഇവരുമായി സന്പർക്കം പുലർത്തിയതിലൂടെ വ്യാപിച്ചതാണ്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 17 സംസ്ഥാനങ്ങളിലും ഡൽഹിയിലും പുതുച്ചേരിയിലും ലഡാക്കിലും രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോവിഡ്-19 ബാധിച്ച് ഇന്ത്യയിൽ ഇതുവരെ അഞ്ചു മരണമാണു റിപ്പോർട്ട് ചെയ്തത്