ന്യൂഡൽഹി: ഗോഎയർ ഞായറാഴ്ചത്തെ എല്ലാ സർവീസുകളും റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനതാ കർഫ്യൂവിനെ പിന്തുണച്ചാണ് ഗോഎയറിന്റെ നടപടി. വെള്ളിയാഴ്ചയാണ് ഗോഎയർ അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.
ഞായറാഴ്ച രാവിലെ ഏഴ് മുതൽ രാത്രി ഒൻപത് വരെയാണ് പ്രധാനമന്ത്രി ജനതാ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ്-19 വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ജനതാ കർഫ്യൂ പ്രഖ്യാപിച്ചത്.