ന്യഡൽഹി: കോവിഡ് രോഗബാധിതയായ ഗായിക കനിക കപൂറിന്റെ പാർട്ടിയിൽ പങ്കെടുത്ത ബിജെപി നേതാവ് വസുന്ധരരാജെ സിന്ധ്യയും മകനും എംപിയുമായ ദുഷ്യന്ത് സിംഗും ഹോം ക്വാറന്റൈനിൽ പ്രവേശിച്ചു.
പാർട്ടിയിൽ പങ്കെടുത്തതിന്റെ പിറ്റേദിവസം ദുഷ്യന്ത് പാർലമെന്റ് സമ്മേളനത്തിലും പങ്കെടുത്തിരുന്നു. പാർലമെന്റിൽ ദുഷ്യന്ത് പല എംപിമാരുമായും സംസാരിക്കുകയും ഒരുമിച്ചിരിക്കുകയും ചെയ്തു. രാഷ്ട്രപതി ഭവനിലെ ഒരു ചടങ്ങിലും ദുഷ്യന്ത് പങ്കെടുത്തു.
കനിക കപൂർ ലക്നോവിൽ വച്ചു നടത്തിയ പാർട്ടിയിൽ വസുന്ധരെയ്ക്കും ദുഷ്യന്ത് സിംഗിനും പുറമേ യുപി ആരോഗ്യമന്ത്രി ജയ് പ്രതാപ് സിംഗ്, മുൻകേന്ദ്രമന്ത്രിയും കോണ്ഗ്രസ് നേതാവുമായ ജിതിൻ പ്രസാദ എന്നിവരും സംബന്ധിച്ചതായാണ് റിപ്പോർട്ട്.
ലണ്ടനിൽ നിന്നും മാർച്ച് 15നാണ് കനിക ഇന്ത്യയിൽ തിരിച്ചെത്തിയത്.