ന്യൂഡല്‍ഹി: കോവിഡ് 19 രാജ്യത്ത് വ്യാപകമാകുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി ഇന്ത്യന്‍ റേയില്‍വേ. ഇതിന്റെ ഭാഗമായി
അത്യാവശ്യ ട്രെയിനുകള്‍ ഒഴികെയുളള എല്ലാ സര്‍വീസുകളും നിര്‍ത്തിവച്ചു. പ്ളാറ്റ് ഫോം റിക്കറ്റുകളുടെ വില വര്‍ദ്ധിപ്പിച്ചു. അതോടൊപ്പം വൈറസ് ബാധയേല്‍ക്കാതിരിക്കാന്‍ വേണ്ട സുരക്ഷ മുന്‍കരുതലുകളെ പറ്റി യാത്രക്കാര്‍ക്ക് അവബോധം നല്‍കുന്നതിനുളള പരിപാടിയും റേയില്‍വേ സംഘടിപ്പിച്ചിട്ടുണ്ട്.
വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ആളുകളിലേക്ക് പകരാതിരിക്കാന്‍ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. 155 ജോഡി ലോക്കല്‍ ട്രെയിനുകളാണ് ഈ മാസം 31 വരെ നിര്‍ത്തിവച്ചിരിക്കുന്നത്. ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്‌ത യാത്രക്കാരുടെ മുഴുവന്‍ പണവും തിരികെ നല്‍കുമെന്നും റേയില്‍വേ അറിയിച്ചു.
അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും, പ്രത്യേകിച്ച് 60 വയസിന് മുകളിലിളളവര്‍ യാത്ര ചെയ്യാന്‍ പാടില്ലന്നും റേയില്‍വേ അധികൃതര്‍ വ്യക്തമാക്കി. ടിക്കറ്റ് ബുക്കിംഗിന് രോഗികള്‍ക്കും വിദ്ധ്യര്‍ത്തികള്‍ക്കും ഒഴികെ മാര്‍ച്ച് 20 മുതല്‍ ഇളവ് അനുവധിക്കും.
റെയില്‍വേ സ്‌റ്റഷനില്‍ ആളുകള്‍ കൂട്ടം കൂടുന്നത് ഒഴുവാക്കാന്‍ പ്ളാറ്റ ഫോം ടിക്കറ്റുകളുടെ വില 50 രൂപയാക്കി ഉയര്‍ത്തി.
യാത്രയ്ക്കിടയില്‍ പനിയോ അസ്വസ്ഥതയോ അനുഭവപ്പെട്ടാല്‍ യാത്രക്കാരന് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുളള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ മുന്നറിയിപ്പുകള്‍ നല്‍കുന്നതിന്റെ ഭാഗമായി സ്‌റ്റേഷനിലും ട്രെയിനുളിലും പ്രത്യേകം അനോണ്‍സ്‌മെന്‌റെ നടത്തും. ഇതിലൂടെ എന്താക്കെ കാര്യങ്ങള്‍ ജനങ്ങള്‍ ചെയ്യണമെന്നും ചെയ്യാന്‍ പാടില്ലന്നും കൃത്യമായും അറിയിക്കും.