തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ കടുത്ത നടപടികളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ നീങ്ങുന്നു. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍.ജീവനക്കാര്‍ക്ക് മാര്‍ച്ച്‌ 31 വരെ ശനിയാഴ്ചകളില്‍ അവധി പ്രഖ്യാപിച്ചു. ഗ്രൂപ്പ് സി, ഡി ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലിക്ക് ഹാജരായാല്‍ മതിയെന്നും നിര്‍ദേശമുണ്ട്. അതേസമയം, ഓഫീസിലെത്താത്ത ദിവസങ്ങളില്‍ ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യണം. ജീവനക്കാരോട് ഇ ഫയല്‍ സംവിധാനത്തിലേക്ക് മാറാന്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.