കൊ​ച്ചി: പ്ര​ധാ​ന​മ​ന്ത്രി ജ​ന​താ ക​ർ​ഫ്യൂ ആ​യി പ്ര​ഖ്യാ​പി​ച്ച ഞാ​യ​റാ​ഴ്ച സ്വ​കാ​ര്യ ബ​സു​ക​ള്‍ നി​ര​ത്തി​ലി​റ​ങ്ങി​ല്ല. സ്വ​കാ​ര്യ ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തി​ല്ലെ​ന്ന് പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ അ​റി​യി​ച്ചു. ജ​ന​താ ക​ര്‍​ഫ്യൂ​വി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചാ​ണ് തീ​രു​മാ​നം.

ജ​ന​താ ക​ര്‍​ഫ്യൂ​വി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ഞാ​യ​റാ​ഴ്ച പെ​ട്രോ​ള്‍ പ​മ്പു​ക​ള്‍ തു​റ​ക്കി​ല്ലെ​ന്ന് പ​മ്പു​ട​മ​ക​ളും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. കോ​ട്ട​യം ജി​ല്ല​യി​ലെ പ​മ്പു​ക​ള്‍ തു​റ​ക്കി​ല്ലെ​ന്നാ​ണ് പ​മ്പു​ട​മ​ക​ളു​ടെ സം​ഘ​ട​ന അ​റി​യി​ച്ചി​ട്ടു​ള്ള​ത്.

മൂ​ന്ന് ഓ​യി​ല്‍ ക​മ്പ​നി​ക​ളു​ടേ​താ​യി ജി​ല്ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന 155 പ​മ്പു​ക​ള്‍ ഞാ​യ​റാ​ഴ്ച പ്ര​വ​ര്‍​ത്തി​ക്കേ​ണ്ടെ​ന്നാ​ണ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്.