തിരുവനന്തപുരം: യാത്ര ചെയ്യാന്‍ ആളുകള്‍ കുറഞ്ഞതോടെ സംസ്ഥാനത്തോടുന്ന ട്രെയിനുകള്‍ റെയില്‍വേ കൂട്ടത്തോടെ റദ്ദാക്കി. 18 ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ പൊതുഗതാഗതം നിയന്ത്രിക്കാന്‍ റെയില്‍വേ തീരുമാനിച്ചിരുന്നു. ഇതു കൂടി പരിഗണിച്ചാണ് ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കിയത്.
യാത്രക്കാരില്ല: സംസ്ഥാനത്ത് ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കി
