റിയാദ്: കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ സൗദിയിൽ മിക്ക സ്വകാര്യ സ്ഥാപനങ്ങള്‍ക്കും15 ദിവസത്തേയ്ക്ക് നിയന്ത്രിത അവധി. മാനവശേഷി വികസന മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്.
അതേസമയം വെള്ളം, വൈദ്യുതി, ടെലികമ്മ്യൂണിക്കേഷന്‍ മേഖലകളിലെ സ്ഥാപനങ്ങള്‍ക്ക് അവധിയില്ല. ഓഫീസുകളിലെത്തുന്ന ജീവനക്കാരുടെ എണ്ണം കുറയ്ക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. വീടുകളിലിരുന്ന് ജോലി ചെയ്യണമെന്നും നിര്‍ദേശമുണ്ട്.