ന്യൂഡല്‍ഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. രാത്രി എട്ടിനായിരിക്കും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുക.
ബുധനാഴ്ച രാത്രി മോദി ഉന്നതതല ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൊറോണ വ്യാപിച്ചതോടെ മോദി സാർക്ക് രാജ്യങ്ങളുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു.
അതേസമയം രാജ്യത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 168 ആയി. മൂന്ന് പേർ കൊറോണയെ തുടർന്നു മരിച്ചു.