വാഷിംഗ്ടൺ: വൈറ്റ് ആശങ്ക അണേരിക്കയിൽ പടരുന്നതിനിടെ, അടിയന്തരവാസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെ വൈറ്റ്ഹൗസിൽ പുതിയ നിയമനങ്ങൾ നത്തി പ്രസിഡന്റഅ ഡോണൾഡ് ട്രംപ്. പുതിയ ബജറ്റ് ചീഫിനെ ബുധനാഴ്ച നിയമിച്ചു.
വെർജീനിയയിൽ നിന്നുള്ള റസൽ.ടി.വോട്ട് ആണ് ഓഫീസ് ഓഫ് മാനേജ്മെൻര് ആൻഡ് ബജറ്റിന്റെ പുതിയ ഡയറക്ടർ.ഇതിനു പുറമേ മറ്റ് ചില നിയമനങ്ങൾ കൂടി ട്രംപ് നടത്തിയിട്ടുണ്ടെന്നാണ് വിവരം. എന്നാൽ അതേക്കുറിച്ച് വിവരം പുറത്തു വന്നിട്ടില്ല.
കഴിഞ്ഞ ദിവസമാണ് കൊറോണ വ്യാപനത്തേത്തുടർന്ന് രാജ്യത്ത് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 8,000ലേക്കെത്തി. മരണത്തിനു കീഴടങ്ങിയത് 120ഓളം പേരാണെന്നാണ് കണക്കുകൾ.