യുഎഇയില്‍ 15 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് 19 ബാധിതരുടെ എണ്ണം 113 ആയി.

ബ്രി​ട്ട​ന്‍, സ്പെ​യി​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ഈ​ര​ണ്ടു​പേ​ര്‍ക്കും കി​ര്‍ഗി​സ്താ​ന്‍, സെ​ര്‍ബി​യ, ഉ​ക്രെ​യി​ന്‍, ഗ്രീ​സ്, നെ​ത​ര്‍ല​ന്‍​റ്, അ​മേ​രി​ക്ക, ഇ​റ്റ​ലി, ബം​ഗ്ലാ​ദേ​ശ്, ആസ്​ട്രേലിയ, ജര്‍മനി, റഷ്യ രാജ്യങ്ങ​ളി​ല്‍ നി​ന്നു​ള്ള ഓ​രോ​രു​ത്ത​ര്‍​ക്കു​മാ​ണ്​ പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നെത്തിയവരാണ് ഇവരെല്ലാമെന്നും എല്ലാവരെയും ക്വാറന്റീന്‍ ചെയ്തിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.