കാസർഗോഡ്: കാസർഗോഡ് ജില്ലയിലേക്ക് കർണാടകയിൽ നിന്നുള്ള ഇറച്ചിക്കോഴി വരവ് നിരോധിച്ചു. പക്ഷിപ്പനി മുൻകരുതലിന്റെ ഭാഗമായാണു ഭരണകൂടത്തിന്റെ നടപടി.
കർണാടകയിലെ മൈസൂരുവിലും ദാവങ്കരയിലും പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഇറച്ചിക്കോഴി വരവ് നിരോധിച്ചത്. ഇവിടെ നിന്നുള്ള കോഴികളാണ് കാസർഗോഡ് ജില്ലയിലേക്ക് വ്യാപകമായി എത്തുന്നത്.