കോട്ടയം: ഇറ്റലിയിൽ കോവിഡ്-19 ബാധിച്ച് മലയാളി മരിച്ചതായി റിപ്പോർട്ട്. ചങ്ങനാശേരി കടമാഞ്ചിറ മാറാട്ടുകളം വീട്ടിൽ പരേതനായ കുറുവച്ചന്റെ മകൻ ജോജി (57) യാണ് ഇറ്റലിയിൽ മരിച്ചത്.
രണ്ടു ദിവസം മുന്പ് ഇദ്ദേഹം വീട്ടിലേക്കു വിളിച്ചിരുന്നു. പനിയാണെന്നും വീട്ടിൽനിന്നു പുറത്തിറങ്ങിയില്ലെന്നും പറഞ്ഞു. ബുധനാഴ്ച വൈകുന്നേരത്തോടെ മരണവിവരം വീട്ടിൽ അറിയിക്കുകയായിരുന്നു.
ഇദ്ദേഹത്തിനു കൊറോണ ബാധ സ്ഥിരീകരിച്ചതായാണു ബന്ധുക്കൾ പറയുന്നത്. കൂടാതെ ഹൃദയാഘാതം ഉണ്ടായതായും ബന്ധുക്കൾക്കു വിവരം ലഭിച്ചു. ശാസ്ത്രീയ പരിശോധനകൾക്കുശേഷം മാത്രമേ മരണം സംബന്ധിച്ചുള്ള ഒൗദ്യാഗിക പ്രഖ്യാപനമുണ്ടാകൂ എന്നാണു സൂചന.