ഹ്യൂസ്റ്റൺ: കോഴഞ്ചേരി മേലുകര കൈപ്പള്ളിമണ്ണില്‍ വി ജെ ഫിലിപ്പിന്റെയും ആലീസിന്റെയും മകന്‍ മാത്യൂസ് റെനി ഫിലിപ്പ് (47) യുഎസ്എയിലെ ഹൂസ്റ്റണില്‍ നിര്യാതനായി. വെണ്ണിക്കുളം പള്ളിക്കല്‍ തമ്പിയുടെയും ഏലിയാമ്മയുടെയും മകള്‍ മെറി ഫിലിപ്പ് (അഞ്ചു) ആണ് ഭാര്യ. മകന്‍ രോഹന്‍ മകള്‍ അലിസ. സഹോദരന്‍ ഡോ. ജോണ്‍ റെജു ഫിലിപ്പ് (ഡെന്റല്‍ ഹോസ്പിറ്റല്‍, അയര്‍ക്കുന്നം). മൃതദേഹം വെള്ളിയാഴ്ച അഞ്ചുമണിക്ക് ഹൂസ്റ്റണിലെ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പൊതുദര്‍ശനത്തിന് വെക്കും. ശനിയാഴ്ച രാവിലെ ശുശ്രൂഷകള്‍ക്കുശേഷം വെസ്റ്റ്‌ടൈമര്‍ ഫോറസ്റ്റ് പാര്‍ക്കിലാണ് സംസ്‌കാരം.

Pallickal Thampi: (713) 398-1042