കുവൈറ്റ്‌ : കുവൈറ്റില്‍ പാര്‍ട് ടൈം വീട്ടുജോലിക്കാരെ ഒഴിവാക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം . കൊറോണ വൈറസ് വ്യാപനം തടയുന്നതിനാണ് പുതിയ നീക്കം . പ്രതിരോധ നടപടികളുടെ ഭാഗമായി വീടുകളില്‍ പാര്‍ട് ടൈം വീട്ടുജോലിക്കാരെ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച്‌ ആഭ്യന്തരമന്ത്രാലയം മേജര്‍ ജനറല്‍ തലാല്‍ അല്‍ മറാഫിയാണ് വ്യക്തമാക്കിയത്.

വീടുകളിലേക്ക് പാര്‍ട് ടൈം ജോലിക്കായി വരുന്നവര്‍ ഏതെല്ലാം സാഹചര്യങ്ങളില്‍ നിന്നാണ് വരുന്നതെന്നും ആരൊക്കെയായി ഇടപഴുകുന്നുവെന്നും അറിയാന്‍ കഴിയില്ല .

അതിനാല്‍ തന്നെ ഇത്തരം ജോലിക്കാരെ ഒഴിവാക്കിയില്ലെങ്കില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ അപകടമാകും. പാര്‍ട് ടൈം ജോലികള്‍ നിയമവരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.