ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ ര​ണ്ടു പേ​ർ​ക്ക് കൂ​ടി കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ക​ർ​ണാ​ട​ക​യി​ൽ കൊ​റോ​ണ രോ​ഗി​ക​ളു​ടെ എ​ണ്ണം 13 ആ​യി. യു​എ​സ്എ​യി​ൽ​നി​ന്നും മ​ട​ങ്ങി​വ​ന്ന അ​മ്പ​ത്തി​യാ​റു​കാ​ര​നും സ്പെ​യി​നി​ൽ​നി​ന്നും മ​ട​ങ്ങി​യെ​ത്തി​യ ഇ​രു​പ​ത്തി​യ​ഞ്ചു​കാ​രി​ക്കു​മാ​ണ് രോ​ഗം സ്ഥീ​രീ​ക​രി​ച്ച​ത്.

ല​ക്നോ​വി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച രോ​ഗി​ക​ളെ ശു​ശ്രൂ​ഷി​ച്ച ഡോ​ക്ട​ർ​ക്കും രോ​ഗം സ്ഥീ​ക​രി​ച്ചു. ല​ക്നോ കിം​ഗ് ജോ​ർ​ജ് മെ​ഡി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​ക്കാ​ണ് കൊ​റോ​ണ സ്ഥീ​ക​രി​ച്ച​ത്. ഇ​തോ​ടെ ഇ​ന്ത്യ​യി​ലെ കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണം 150 ആ​യി.