തിരുവനന്തപുരം: കൊറോണ വൈറസ് (കോവിഡ് 19) ബാധ സംശയിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആശുപത്രിയിൽ നിരീക്ഷണത്തിലായിരിക്കെ ചാടിപ്പോയ മുൻ പോലീസുകാരനെ തിരിച്ചെത്തിച്ചു. അമ്പൂരി സ്വദേശിയെയാണ് ബുധനാഴ്ച രാവിലെ 11 മുതൽ കാണാതായത്. ആശുപത്രിയിൽ വിവരം അറിയിക്കാതെയാണ് ഇയാൾ രക്ഷപെടുകയായിരുന്നു.
ഇയാളെ ഉച്ചകഴിഞ്ഞു രണ്ടോടെയാണ് പോലീസ് പിടികൂടി ആശുപത്രിയിൽ തിരികെയെത്തിച്ചത്. നന്ദാവനം പോലീസ് സൊസൈറ്റിയിൽ എത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്. ഇയാൾ എആർ ക്യാമ്പിലും എത്തിയിരുന്നതായാണ് വിവരം.
നേരത്തെ, ഇയാളെ സ്വഭാവദൂഷ്യത്തെ തുടർന്ന് സർവീസിൽ നിന്നും പിരിച്ചുവിട്ടിരുന്നു.