കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിയമങ്ങൾ പാലിക്കാത്ത പ്രവാസികളെ നാടുകടത്താൻ മടിക്കില്ലെന്ന് സർക്കാർ. സാമൂഹ്യ, ധനകാര്യ മന്ത്രി മറിയം അൽ-അക്വീലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി അനാവശ്യമായി പുറത്തിറങ്ങി നടക്കരുതെന്നു നിർദേശം നൽകിയിട്ടുണ്ട്. ഇതു ലംഘിക്കുന്നവർക്കാണു സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. സർക്കാർ നടപടികളുമായി ജനങ്ങൾ സഹകരിച്ചില്ലെങ്കിൽ കർഫ്യൂ ഏർപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, വിദേശികളെ അവരുടെ രാജ്യങ്ങളിലേക്കു നിർബന്ധമായി നാടുകടത്തുമെന്ന റിപ്പോർട്ടുകൾ മന്ത്രി തള്ളിക്കളഞ്ഞു. 130 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. ചൊവ്വാഴ്ച മാത്രം ഏഴുപേർക്ക് രോഗബാധ സ്ഥിരീകരിച്ചു.