തിരുവനന്തപുരം: കൊറോണ ബോധവത്കരണത്തിന്റെ ഭാഗമായി മാസ്ക് ധരിച്ചു ഡാന്‍സ് കളിച്ച്‌ കേരള പൊലീസ്. സംസ്ഥാന സര്‍ക്കാരിന്റെ ‘ബ്രേക്ക് ദ ചെയിന്‍’ ക്യാംപെയിനിന്റെ ഭാഗമായാണ് തങ്ങള്‍ ഡാന്‍സ് ചെയ്യുന്നതിന്റെ വീഡിയോ പൊലീസ് പുറത്തുവിട്ടത്. കൊറോണാക്കാലത്ത് കൈ കഴുകേണ്ട ആവശ്യകതയെ പറ്റിയും അത് ചെയ്യേണ്ടുന്ന വിധത്തെപ്പറ്റിയുമാണ് വീഡിയോയിലൂടെ ഡാന്‍സ് കളിച്ചുകൊണ്ട് പൊലീസുകാര്‍ വിശദീകരിക്കുന്നത്. ‘അയ്യപ്പനും കോശിയും’ എന്ന സിനിമയിലെ ‘കലക്കാത്ത സന്ദനമേ…’ എന്ന ഗാനത്തിനാണ് ഇവര്‍ ചുവടുവയ്ക്കുന്നത്. അപ്‌ലോഡ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി മാറിയ ഈ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. സംസ്ഥാന പൊലീസ് മീഡിയ സെന്ററിന്റെ ഫേസ്ബുക്ക് പേജിലാണ് വീഡിയോ അപ്പ്ലോഡ് ചെയ്തിരിക്കുന്നത്.

വീഡിയോ ചുവടെ: