തിരുവനന്തപുരം: അസാധാരണ സാഹചര്യമുണ്ടായാല്‍ തെരഞ്ഞെടുപ്പ്​ വേണ്ടെന്നുവെക്കാമെന്ന്​ മുഖ്യതെരഞ്ഞെടുപ്പ്​ ഒാഫിസര്‍ ടിക്കാറാം മീണ. അസാധാരണ സാഹചര്യമാണ്​ നിലവില്‍ കേരളത്തില്‍​. ഉപതെരഞ്ഞെടുപ്പുകളുടെ കാര്യത്തില്‍ ഏകപക്ഷീയമായി തീരുമാനം ഉണ്ടാകി​െല്ലന്നും സര്‍ക്കാറി​​െന്‍റയും രാഷ്​​്ട്രീയകക്ഷികളുടെയും അഭിപ്രായം കൂടി ആരാഞ്ഞശേഷമാകും തീരുമാനമെന്നും അദ്ദേഹം മാധ്യമങ്ങളോട്​ പറഞ്ഞു.

ഏപ്രിലില്‍ തെരഞ്ഞെടുപ്പ്​ നടക്കുമെന്നാണ്​ അനൗദ്യോഗികമായി ലഭിച്ച സൂചന. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏപ്രിലില്‍ നടക്കില്ല. സംസ്ഥാനത്തെ സാഹചര്യം സംബന്ധിച്ച്‌​ കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷന്​ റിപ്പോര്‍ട്ട്​ നല്‍കും. സംസ്ഥാന സര്‍ക്കാറുമായി കൂടിയാലോചിച്ചശേഷമേ തീരുമാനം എടുക്കൂ. നിയമപ്രകാരം ജൂണ്‍ 19നകം കുട്ടനാട്​ തെരഞ്ഞെടുപ്പ്​ നടക്കണം.

ഏത്​ നിമിഷവും തെരഞ്ഞെടുപ്പ്​ പ്രഖ്യാപിക്കാന്‍ സജ്ജവുമായിരുന്നു. എന്നാല്‍ അസാധാരണ സ്ഥിതിവിശേഷമാണ്​ കോവിഡി​​െന്‍റ സാഹചര്യത്തില്‍ ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം തെരഞ്ഞെടുപ്പി​​െന്‍റ സാധ്യത സംബന്ധിച്ച്‌​ ചീഫ്​ സെക്രട്ടറിയുമായി മുഖ്യതെരഞ്ഞെടുപ്പ്​ ഒാഫിസര്‍ ഉടന്‍ ആശയവിനിയമം നടത്തുമെന്നാണ്​ സൂചന.

കോവിഡ്​ ഉടന്‍ നിയന്ത്രണവിധേയമായാല്‍ തെരഞ്ഞെടുപ്പ്​ നടക്കും. ജൂണ്‍ 19ന്​ ശേഷമേ സാഹചര്യമുള്ളൂവെന്ന്​ വന്നാല്‍ തെരഞ്ഞെടുപ്പിന്​ സാധ്യത കുറയും.