കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഫ്‌ളൈ ദുബായ് ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കി. യു.എ.ഇ വിമാനക്കമ്ബനിയാണ് ഫ്‌ളൈ ദുബായ്. ഈ മാസം 31 വരെയുള്ള സര്‍വീസുകളാണ് ഫ്‌ളൈ ദുബായ് നിര്‍ത്തലാക്കിയത്.
കോഴിക്കോട്, കൊച്ചി വിമാനങ്ങളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്. ഈ വിമാനം സര്‍വീസ് നടത്തിയിരുന്നത് 8 ഇന്ത്യന്‍ നഗരങ്ങളിലേക്കായിരുന്നു.