ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ചെയ്യുന്ന സേവനങ്ങളെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വൈറസ് നിയന്ത്രിക്കാന്‍ ഇന്ത്യ സ്വീകരിക്കുന്ന നടപടികളെ വിവിധ രാജ്യങ്ങളിലുള്ളവര്‍ അഭിനന്ദിക്കുകയാണ്. ഇത് നമ്മുടെ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും മുനിസിപ്പില്‍ ജീവനക്കാരുടെയും വിമാനത്താവള ജീവനക്കാരുടെയും ബന്ധപ്പെട്ടവരുടെയും ആത്മവിശ്വാസം വര്‍ധിപ്പിക്കും. ഉത്തരവാദിത്വബോധമുള്ള പൗരന്മാര്‍ക്ക് കൊറോണയ്ക്കെതിരേയുള്ള പോരാട്ടത്തെ ശക്തിപ്പെടുത്താന്‍ കഴിയും. നമ്മുടെ പൗരന്മാര്‍ മറ്റുള്ളവരുടെ ജീവന്‍ അപകടപ്പെടുത്താന്‍ ഒന്നുംചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Narendra Modi

@narendramodi

Many people are highlighting different aspects of how India is combating COVID-19.

This is certainly boosting the morale of all those doctors, nurses, municipal workers, airport staff and all other remarkable people at the forefront of fighting COVID-19.

9,343 people are talking about this