അറ്റ്ലാന്റാ : ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ലബ് (ഐഎപിസി) അറ്റ്ലാന്റാ ചാപ്റ്റര്‍ പ്രസിഡന്റ് അലക്സ് തോമസ് (60) നിര്യാതനായി. മാര്‍ച്ച് 15നു പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഐഎപിസിയില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന അലക്സ് തോമസ്, ജോര്‍ജിയ സ്റ്റേറ്റിലെ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിലെ പ്രമുഖ വ്യക്തിയും, ചാര്‍ലറ്റ്വില്‍ മലയാളി അസോസിയേഷന്റെ 2006-2007 കാലഘട്ടത്തിലെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റുമായിരുന്നു. 2018 ലെ ഐഎപിസി അറ്റ്ലാന്റാ ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് ആയിരുന്നു. റിപ്പോര്‍ട്ടര്‍ ചാനല്‍, ജയ് ഹിന്ദ്വാര്ത്ത മുതലായവയുടെ അറ്ലാന്റാ കോഓര്‍ഡിനേറ്റര്‍, എഏആര്പിയുടെ ജോര്‍ജിയയിലെ ഇന്‍സ്ട്രക്ടര്‍ എന്നീ നിലയിലും പ്രവര്‍ത്തിച്ചിരുന്നു.
എറണാകുളം രാമമംഗലം മറ്റത്തില്‍ (മല്ലശ്ശേരില്‍ നടുവിലെ വീട്) റിട്ടയേര്‍ഡ് ഹെഡ് മാസ്റ്റര്‍ എം.സി തോമസിന്റെയും എന്‍.സി. മറിയാമ്മയുടെയും പുത്രനായിരുന്നു അലക്സ്. പരേതന്റെ ഭാര്യ ലീലാ അലക്സ്, പുത്രന് ആല്വിന് അലക്സ് . സഹോദരങ്ങള്‍ പരേതനായ രാജു തോമസ്, ജയിംസ് തോമസ്, ബാബു തോമസ്, ഷാജി തോമസ് .
അലക്സ് തോമസിന്റെ നിര്യാണത്തില്‍ ഐഎപിസി നാഷ്ണല്‍ കമ്മറ്റിക്കുവേണ്ടി ചെയര്മാന് പ്രഫ. ജോസഫ് എം.ചാലില്‍, സ്ഥാപക ചെയര്മാന് ജിന്‍സ്മോന്‍ പി.സക്കറിയ, വൈസ് ചെയര്മാന് ഡോ. മാത്യു ജോയിസ്, ബോര്‍ഡ് സെക്രട്ടറി മാത്തുക്കുട്ടി ഈശോ, ബോര്‍ഡ് മെന്പര് മിനി നായര്‍, ട്രഷറര്‍ റെജി ഫിലിപ്പ് (ഫിലാഡല്‍ഫിയ), ആഷ്ലി ജോസഫ് (ടൊറന്േറാ), സി.ജി.ഡാനിയേല്‍ (ഹൂസ്റ്റണ്‍), ഡോ പി .വി.ബൈജു (ആല്‍ബെര്‍ട്ട), തന്പാനൂര് മോഹന്‍ (വാന്‍കൂവര്‍), ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ജോര്‍ജ്ജ് കൊട്ടാരം എന്നിവര്‍ അനുശോചിച്ചു. കരുത്തുറ്റ സംഘാടകനെയും മാധ്യമപ്രവര്‍ത്തകനെയുമാണ് നഷ്ടപ്പെട്ടതെന്ന് ഐഎപിസി നാഷ്ണല്‍ കമ്മറ്റി അനുശോചന സന്ദേശത്തില്‍ അറിയിച്ചു.മഹലഃബവേീാമബെ2020ാമൃരവ16.ഷുഴ
റിപ്പോര്‍ട്ട്: ഡോ. മാത്യു ജോയിസ്