തി​രു​വ​ന്ത​പു​രം: സെ​ൻ​സ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​ളി​ച്ചു​ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി​യോ​ഗം വി​ല​യി​രു​ത്തി. ദേ​ശീ​യ ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​ർ (എ​ൻ​പി​ആ​ർ) പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്റ്റേ ​ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ സെ​ൻ​സ​സു​മാ​യി സ​ഹ​ക​രി​ക്കാ​മെ​ന്ന് യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി.

സെ​ൻ​സ​സ് സം​ബ​ന്ധി​ച്ച് ഒ​രു​ത​ര​ത്തി​ലു​ള്ള ആ​ശ​ങ്ക​യും ആ​വ​ശ്യ​മി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ദേ​ശീ​യ ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​റി​ൽ നി​ന്നാ​ണ് ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​റി​ലേ​ക്ക് പോ​കു​ന്ന​ത്. എ​ന്നാ​ൽ എ​ൻ​പി​ആ​ർ പു​തു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ്റ്റേ ​ചെ​യ്തു​കൊ​ണ്ട് 2019 ഡി​സം​ബ​റി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

മാ​ത്ര​മ​ല്ല, ഇ​ക്കാ​ര്യം കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ അ​റി​യി​ക്കു​ക​യും ചെ​യ്തു. ഒ​രു കാ​ര​ണ​വ​ശാ​ലും എ​ൻ​പി​ആ​ർ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സെ​ൻ​സ​സി​ലൂ​ടെ ശേ​ഖ​രി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ രാ​ജ്യ​ത്തി​ന്‍റെ ആ​സൂ​ത്ര​ണ​ത്തി​നും വ​ള​ർ​ച്ച​യ്ക്കും വി​ല​പ്പെ​ട്ട​താ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ സെ​ൻ​സ​സ് ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.