ന്യുയോർക്ക്: ജെയിംസ് ബോണ്ട് നായികയ്ക്കു കോവിഡ്-19 സ്ഥിരീകരിച്ചു. ജെയിംസ് ബോണ്ട് ചിത്രമായ “ക്വാണ്ടം ഓഫ് സൊളാസ്’ നായികയായ ഓർഗ കുറിലെങ്കോയ്ക്കാണു വൈറസ് ബാധ സ്ഥിരീകരിച്ചത്.
കൊറോണ ടെസ്റ്റ് പോസിറ്റീവായ വിവരം ഓൾഗ തന്നെയാണു സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ഒരാഴ്ചയായി രോഗബാധിതയാണെന്നും പരിശോധനാഫലം ലഭിച്ചതിനുശേഷം സ്വയം ഐസൊലേഷനിലാണെന്നും കുറിപ്പിൽ നടി വ്യക്തമാക്കി. ജയിംസ് ബോണ്ട് ചിത്രത്തിനു പുറമേ 2013-ൽ പുറത്തിറങ്ങിയ സൈ-ഫൈ ചിത്രം ഒബ്ളീവിയനിലും ഇവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു.
കോവിഡ്-19 സ്ഥിരീകരിക്കുന്ന അവസാന സെലിബ്രിറ്റിയാണു ഓർഗ. വിഖ്യാത നടനും ഓസ്കർ ജേതാവുമായ ടോം ഹാങ്ക്സിനും കഴിഞ്ഞ ആഴ്ചയിൽ കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു.