ഭാ​ഗ്പ​ത്: ജ​മ്മു കാ​ഷ്മീ​ർ ഗ​വ​ർ​ണ​ർ​മാ​ർ​ക്കു പ്ര​ത്യേ​കി​ച്ചു പ​ണി​യൊ​ന്നു​മി​ല്ലെ​ന്നു ഗോ​വ ഗ​വ​ർ​ണ​ർ സ​ത്യ​പാ​ൽ മാ​ലി​ക്. വൈ​ന​ടി​യും ക​ളി​യും മാ​ത്ര​മാ​ണ് കാ​ഷ്മീ​ർ ഗ​വ​ർ​ണ​ർ​മാ​രു​ടെ ജോ​ലി​യെ​ന്നും മാ​ലി​ക് പ​റ​ഞ്ഞു.

ഗ​വ​ർ​ണ​ർ​മാ​ർ​ക്ക് ഒ​ന്നും ചെ​യ്യാ​നി​ല്ല. വൈ​ൻ സേ​വി​ക്ക​ലും ഗോ​ൾ​ഫ് ക​ളി​യും മാ​ത്ര​മാ​ണു കാ​ഷ്മീ​ർ ഗ​വ​ർ​ണ​റു​ടെ പ​തി​വു​പ​രി​പാ​ടി​ക​ൾ. ത​ർ​ക്ക​ങ്ങ​ളി​ൽ​നി​ന്നും വി​വാ​ദ​ങ്ങ​ളി​ൽ​നി​ന്നും അ​വ​ർ വി​ട്ടു​നി​ൽ​ക്കും. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലെ ഗ​വ​ർ​ണ​ർ​മാ​രും വി​വാ​ദ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​റു​ണ്ടെ​ന്നും അ​വ​ർ അ​തി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു​നി​ൽ​ക്ക​ണ​മെ​ന്നും സ​ത്യ​പാ​ൽ മാ​ലി​ക് പ​റ​ഞ്ഞു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഭാ​ഗ്പ​തി​ൽ ന​ട​ന്ന ഒ​രു പൊ​തു​പ​രി​പാ​ടി​ക്കി​ടെ​യാ​യി​രു​ന്നു മാ​ലി​ക്കി​ന്‍റെ പ്ര​തി​ക​ര​ണം.

ജ​മ്മു കാ​ഷ്മീ​രി​നു പ്ര​ത്യേ​ക പ​ദ​വി ന​ൽ​കു​ന്ന ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്കു​ക​യും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളാ​യി സം​സ്ഥാ​ന​ത്തെ വി​ഭ​ജി​ക്കു​ക​യും ചെ​യ്യു​ന്ന സ​മ​യ​ത്ത് ജ​മ്മു കാ​ഷ്മീ​ർ ഗ​വ​ർ​ണ​റാ​യി​രു​ന്നു സ​ത്യ​പാ​ൽ മാ​ലി​ക്.