ഭോപ്പാൽ: മധ്യപ്രദേശിലെ രാഷ്ട്രീയ സാഹചര്യങ്ങളെ തുടർന്നു ബിജെപി ഹരിയാനയിലെ ഗുരുഗ്രാമിലേക്ക് മാറ്റിയ എംഎൽഎമാർ തിരികെ ഭോപ്പാലിലെത്തി. ഐടിസി ഗ്രാൻഡ് ഹോട്ടലിൽനിന്ന് ഞായറാഴ്ച രാത്രിയാണ് ബിജെപി എംഎൽഎമാർ മധ്യപ്രദേശിലേക്ക് മടങ്ങിയത്.
തിങ്കളാഴ്ച പുലർച്ചെ രണ്ടിനു ശേഷമാണ് ഇവർ ഭോപ്പാലിലെത്തിയത്. തിങ്കളാഴ്ച നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് ബിജെപി എംഎൽഎമാരെ തിരികെ എത്തിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ വി.ഡി. ശർമയും എംഎൽഎമാർക്കൊപ്പമുണ്ടായിരുന്നു.
ബിജെപിയിലേക്ക് ചേക്കേറിയ ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്തുണയര്‍പ്പിച്ച് 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചതോടെയാണ് മധ്യപ്രദേശിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്. ഇതേത്തുടർന്നാണ് എംഎൽഎമാരെ മാറ്റിയത്.