മുംബൈ: കമന്റേറ്റർ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള ബിസിസിഐ തീരുമാനത്തെ അംഗീകരിക്കുന്നതായി സഞ്ജയ് മഞ്ജരേക്കർ. അവകാശമായല്ല, അംഗീകാരമായാണ് കമന്ററിയെ സമീപിച്ചിട്ടുള്ളത്. ആർക്ക് ചുമതല നൽകണമെന്നത് തീരുമാനിക്കാനുള്ള അവകാശം തൊഴിൽ ദാതാവിനുണ്ടെന്നും മഞ്ജരേക്കർ പറഞ്ഞു.
സിഎഎ വിരുദ്ധ സമരങ്ങളെ പിന്തുണച്ച് മഞ്ജരേക്കർ ട്വീറ്റ് ചെയ്തത് വിവാദമായിരുന്നു. ഇന്ത്യൻ താരം രവീന്ദ്ര ജഡേജയെയും ക്രിക്കറ്റ് വിദഗ്ധനായ ഹർഷ ഭോഗ്ലെയെയും വിമർശിച്ചും മഞ്ജരേക്കർ വിവാദത്തിലായി.