ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 107 കവിഞ്ഞു. ഇതില്‍ 31 പേര്‍ മഹാരാഷ്ട്രയില്‍ നിന്നുള്ളവരാണ്. രാജ്യത്തെ ഏറ്റവും കൂടുതല്‍ കൊറോണ ബാധ സ്ഥിരീകരിച്ചതും ഇവിടെ നിന്നാണ്. കേരളത്തില്‍ നിന്ന് 22 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചപ്പോള്‍ ഉത്തര്‍ പ്രദേശില്‍നിന്നുള്ള കൊറോണ ബാധിതരുടെ എണ്ണം 11 ആണ്.
ഹരിയാനയില്‍ കൊറോണ സ്ഥിരീകരിച്ച 14 പേരും വിദേശികളാണ്. ഡല്‍ഹിയില്‍ ഏഴ് പേര്‍ക്ക് കൊറോണ ബാധിച്ചപ്പോള്‍ ഇതില്‍ രണ്ട് പേര്‍ മരിച്ചു. രാജ്യത്തെ ഭൂരിഭാഗം സ്‌കൂളുകളും പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. വന്‍കിട കമ്ബനികളെല്ലാം തൊഴിലാളികളെ വീട്ടില്‍ ഇരുന്നു ജോലി ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നു. പാര്‍ലമെന്റില്‍ സന്ദര്‍ശന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സിനിമാ തിയ്യറ്ററുകള്‍ അടച്ചുപൂട്ടി. ഉത്സവങ്ങളും ആഘോഷങ്ങളും ഉള്‍പ്പെടെ ജനങ്ങള്‍ ഒന്നിച്ചുചേരുന്ന സാഹചര്യങ്ങളെല്ലാം ഒഴിവാക്കിയിട്ടുണ്ട്.