തിരുവനന്തപുരം: കൊവിഡ്-19 ബാധിതനായ ബ്രിട്ടീഷ് പൗരനും സംഘവും മൂന്നാറിൽ നിന്ന് അധികൃതരുടെ കണ്ണ് വെട്ടിച്ച് കടന്ന് കളഞ്ഞ സംഭവത്തിൽ ഗുരുതര വീഴ്ച. ഹോട്ടലിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വിദേശികള്‍ മുങ്ങിയ സാഹചര്യം അന്വേഷിക്കും. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് വിവിധ വകുപ്പുകളോട് വിശദീകരണം തേടി.
കര്‍ശന നിരീക്ഷണത്തിൽ കഴിയവെ തന്നെയാണ് അധികൃതരുടെ കണ്ണ് വെട്ടിച്ച് സംഘം നെടുന്പാശേരിയിൽ എത്തിയത്. സ്വകാര്യ ട്രാവൽ ഏജന്റിന്റെ ഒത്താശയോടെയാണ് വിദേശികൾ ഇവിടെനിന്നും കടന്നതെന്നാണ് ജില്ലാ ഭരണകൂടത്തിനും പോലീസിനും ലഭിച്ച വിവരം. സഹായിച്ചവർക്കെതിരേ കര്‍ശന നടപടി എടുക്കാനും സാധ്യതയുണ്ട്.