മ​ല​പ്പു​റം: ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യ്ക്കെ​തി​രേ അ​ശ്ളീ​ല പ​രാ​മ​ര്‍​ശം ന​ട​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ല്‍. മ​ല​പ്പു​റം വെ​ട്ട​ത്തൂ​ര്‍ സ്വ​ദേ​ശി അ​ന്‍​ഷാ​ദാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​ന്‍​ഷാ​ദ് മ​ല​ബാ​റി എ​ന്ന ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണു യു​വാ​വ് മ​ന്ത്രി​ക്കെ​തി​രെ അ​ശ്ലീ​ല പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്. മ​റ്റൊ​രു പോ​സ്റ്റി​ന് മ​റു​പ​ടി കൊ​ടു​ത്തു​കൊ​ണ്ടാ​യി​രു​ന്നു അ​ശ്ലീ​ല പ​രാ​മ​ര്‍​ശം. സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തോ​ടെ പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു.

സം​ഭ​വ​ത്തി​ല്‍ രൂ​ക്ഷ പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി പേ​ര്‍ എ​ത്തി​യ​തോ​ടെ അ​ന്‍​ഷാ​ദ് ഈ ​പോ​സ്റ്റ് നീ​ക്കം ചെ​യ്തു. വി​ഷ​യ​ത്തി​ല്‍ മാ​പ്പ​പേ​ക്ഷി​ച്ച്‌ പു​തി​യൊ​രു കു​റി​പ്പും ഇ​യാ​ള്‍ ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ പോ​സ്റ്റ് ചെ​യ്തി​രു​ന്നു.

പ്ര​കോ​പ​നം സൃ​ഷ്ടി​ച്ചു ല​ഹ​ള​യും ചേ​രി​തി​രി​വും ഉ​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ച്ച കു​റ്റ​ത്തി​നും അ​നാ​വ​ശ്യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തി ശ​ല്യ​പ്പെ​ടു​ത്തി​യ കു​റ്റ​ത്തി​നു​മാ​ണ് പ്ര​തി​ക്കെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​തി​യെ ജാ​മ്യ​ത്തി​ല്‍ വി​ട്ടു.

പ്ര​വാ​സി​യാ​യി​രു​ന്ന അ​ന്‍​ഷാ​ദ് നാ​ട്ടി​ല്‍ ബി​സി​ന​സ് ചെ​യ്യു​ക​യാ​ണ്. പ്ര​തി​യു​ടെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടു​ള്ള സ്മാ​ര്‍​ട്ട്ഫോ​ണും പി​ടി​ച്ചെ​ടു​ത്തു. കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​നാ​യി സൈ​ബ​ര്‍ ഫോ​റ​ന്‍​സി​ക് വി​ഭാ​ഗ​ത്തി​ന് ഫോ​ണ്‍ കൈ​മാ​റു​മെ​ന്ന് മേ​ലാ​റ്റൂ​ര്‍ എ​സ്‌ഐ അ​റി​യി​ച്ചു.