വാഷിംഗ്ടൺ: കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസഡന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രസിഡൻഷ്യൽ പ്രൈമറി തെരഞ്ഞെടുപ്പിലും മാറ്റം. ജോർജിയയിലെ പ്രൈമറി തെരഞ്ഞെടുപ്പ് നീട്ടിവച്ചു. മെയ് 19ലേക്കാണ് തെരഞ്ഞെടുപ്പ് നീട്ടിയത്.
ജോർജിയ സ്റ്റേറ്റ് സെക്രട്ടറി ബ്രാഡ് റെഫ്റൻസ്പെർഗർ ആണ് ഇത് സംബന്ധിച്ച വിവരം മാധ്യമങ്ങളെ അറിയിച്ചത്. എല്ലാ ചടങ്ങുകളും മാറ്റി വയ്ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിനാലാണ് ഇത്തരമൊരു നടപടി കൈക്കൊള്ളുന്നത്- അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും അതിലുപരി ജനങ്ങളുടെയുമെല്ലാം ജീവൻ സംരക്ഷിക്കുക എന്നതിനാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്നും റെഫ്റൻസ്പെർഗർ വ്യക്തമാക്കി.