കോട്ടയം: കോവിഡ് 19 വൈറസ് രോഗബാധ സൃഷ്ടിച്ച ആശങ്കകള്‍ക്കിടയിലും ആശ്വാസം പകരുന്ന വാര്‍ത്ത. രോഗബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയുടെ കൂടി രോഗം ഭേദമായെന്ന വിവരമാണ് പുറത്തു വരുന്നത്. ഇറ്റലിയില്‍ നിന്നും എത്തിയവരുടെ മകളായ പെണ്‍കുട്ടിയുടെ രോഗമാണ് ഭേദമായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് രോഗം ഭേദമായവരുടെ എണ്ണം നാലായി ഉയര്‍ന്നിട്ടുണ്ട്.
ഇതുവരെ കേരളത്തില്‍ 22 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. ഇതില്‍ നാല് പേരുടെ രോഗം ഭേദമായിട്ടുണ്ടെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കോവിഡ് 19 നെതിരെയുള്ള നിയന്ത്രണങ്ങള്‍ ഫലപ്രദമായതായും മുഖ്യമന്ത്രി പറഞ്ഞു. ബോധവല്‍ക്കരണ പരിപാടി ബ്ലോക്ക്, വാര്‍ഡ് തലത്തില്‍ സംഘടിപ്പിക്കും. വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് എസ് പിയുടെ നേതൃത്വത്തില്‍ വ്യത്യസ്ത ടീമുകളെ നിയോഗിച്ചു. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ട്രെയിനുകളിലും പരിശോധന ആരംഭിച്ചു. കേരളത്തില്‍ നിര്‍ത്തുന്ന ആദ്യ സ്റ്റേഷനിലാകും പരിശോധന നടത്തുക. ഓരോ ബോഗികളിലും പരിശോധനയ്ക്കായി മൂന്നംഗ ടീമുകള്‍.
ഇന്ന് കോവിഡ് 19 പുതിയ കേസുകളില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആകെ ആകെ 7,677 പേര്‍ നിരീക്ഷണത്തില്‍ ഉണ്ടെന്നും , 7,375 പേര്‍ വീടുകളില്‍ ആണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ പ്രശംസ. ശാസ്ത്രീയവും കൃത്യവുമായ വിവരങ്ങള്‍ നല്‍കാന്‍ ശ്രദ്ധിച്ചു. റിപ്പോര്‍ട്ടിങ്ങില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.