ഹൂസ്റ്റണ്‍: ബൈബിള്‍ ലിറ്ററേച്ചര്‍ ഫോറം പതിനെട്ടാമത് വാര്‍ഷിക യോഗം മാര്‍ച്ച്‌ എട്ടിന് ഹൂസ്റ്റണിലെ കൊളോണിയല്‍ ഹില്‍സ് ബൈബിള്‍ ചാപ്പലില്‍ നടന്നു. സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച പ്രസിഡന്‍റ് ഡോ. സണ്ണി എഴുമറ്റൂര്‍ അമേരിക്കയിലെ ബ്രദറണ്‍ സാഹിത്യം അടുത്ത തലമുറയിലും ഉണ്ടാകേണ്ടത് ആവശ്യമാണെന്നു പറഞ്ഞു.

ക്രിസ്തീയ സാഹിത്യം സാങ്കല്പികമാകാതെ ആത്മീയ കാര്യങ്ങള്‍ കൂടുതല്‍ വിശദീകരിക്കുന്നതാകണമെന്നു സ്വാഗത പ്രസംഗത്തില്‍ പി.റ്റി. ഫിലിപ്പ് പറഞ്ഞു.

കൊച്ചുബേബി, മാത്യു വൈരമണ്‍, അനീഷ് തങ്കച്ചന്‍ സാം കെ. ജോണ്‍ എന്നിവര്‍ അവരുടെ സ്വന്തം രചനകള്‍ അവതരിപ്പിച്ചു. ഇംഗ്ലീഷിലും മലയാളത്തിലും ഹിന്ദിയിലും ഗാനങ്ങള്‍ എഴുതുന്ന സാഹിത്യകാരനാണ് കൊച്ചുബേബി, കെ.എം. ദാനിയേല്‍, ജെന്നിഫര്‍ ജേക്കബ്, ജാനിസ് ജേക്കബ് എന്നിവര്‍.

ജോജി ജോണും എം.എസ് സാമുവേലും ട്രാക്കിന്‍റെ സഹായത്തോടെ ഗാനങ്ങള്‍ ആലപിച്ചു. എലിസബത്ത് ജെയിംസ് ഇംഗ്ലീഷില്‍ സ്വന്തമായി എഴുതിയ ഗാനങ്ങള്‍ അവതരിപ്പിച്ചു. മേരി കുരവയ്ക്കല്‍ 23-ാം സങ്കീര്‍ത്തനത്തെ അടിസ്ഥാനമാക്കി എഴുതിയ ഗാനം മാത്യു കുരവയ്ക്കലിന്‍റെ സംഗീത സഹായത്തോടെ മേരി കുരവയ്ക്കലും ലില്ലി മാത്യുവും ചേര്‍ന്നു പാടി. ലിന നിതിന്‍ ലേഖനം വായിച്ചു. ജോര്‍ജ് മാത്യു അലക്സാണ്ടര്‍ ഡാനിയേല്‍, ജെയിംസ് സാമുവല്‍ എന്നിവര്‍ പ്രാര്‍ഥിച്ചു. സെക്രട്ടറി ഡോ. മാത്യു വൈരമണ്‍ നന്ദി പറഞ്ഞു.