തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് ജനങ്ങൾ പുറത്തിറങ്ങാതെ വീട്ടിലിരിക്കണമെന്ന ജില്ലാ കളക്ടറുടെ പ്രസ്താവനയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അതൃപ്തി രേഖപ്പെടുത്തിയതായി റിപ്പോർട്ട്.
ഭീതി പരത്തുന്ന അനാവശ്യ പ്രസ്താവന പാടില്ലെന്ന് കളക്ടറോട് മുഖ്യമന്ത്രി പറഞ്ഞതായാണ് വിവരം. അതേസമയം, തലസ്ഥാനത്ത് മാളുകൾ അടച്ചിടാൻ പറഞ്ഞിട്ടില്ലെന്നും ഇതുസംബന്ധിച്ച് കളക്ടർ പറഞ്ഞത് തെറ്റിദ്ധരിച്ചാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു