ഇറ്റലിയില്‍ വ്യാപകമായി പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിന്റെ പ്രതിസന്ധി കണക്കിലെടുത്ത് രാജ്യം മുഴുവൻ ലോക്ക്‌ഡൗണ്‍ ആയി പ്രഖ്യാപിച്ചു. വീടുകളില്‍ ഏകാന്തവാസം നയിക്കുന്ന ഇറ്റലിക്കാര്‍ക്ക് ജനപ്രിയ അശ്ലീല വെബ്‌സൈറ്റ് ആയ ‘പോൺ ഹബ്ബിന്റെ പ്രീമിയം സേവനങ്ങള്‍ ഏപ്രിൽ 3 വരെ സൗജന്യമാക്കി. വ്യാഴാഴ്ച കമ്പനി ഇറക്കിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ലോക്ക്‌ഡൗണ്‍ ചെയ്യുന്ന ദിവസങ്ങളിൽ നിങ്ങളെ സഹായിക്കാൻ പ്രീമിയം സേവനം ഒരു മാസം മുഴുവൻ സൗജന്യജന്യമായിരിക്കുമെന്ന് പോൺ ഹബ് പറഞ്ഞു. ഇറ്റലിയിലെ ജനങ്ങൾ ഒരു മാസത്തേക്ക് പണമൊന്നും നല്‍കേണ്ടതില്ല. 2007 ൽ ആരംഭിച്ച ഈ സൈറ്റ് നിലവിൽ ലോകത്തിലെ ഏറ്റവും വലിയ അശ്ലീല വെബ്‌സൈറ്റാണ്.

ഈ അശ്ലീല സൈറ്റ് പ്രതിദിനം 11.5 ദശലക്ഷം ആളുകളെ ആകർഷിക്കുന്നു. ലോകത്തിൽ ഏറ്റവുമധികം അശ്ലീല വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരില്‍ ഇറ്റലി ഏഴാം സ്ഥാനത്താണ്. അമേരിക്ക ഒന്നാം സ്ഥാനത്തും ജപ്പാൻ രണ്ടാം സ്ഥാനത്തും ബ്രിട്ടൻ മൂന്നാം സ്ഥാനത്തുമാണ്.

ഇറ്റലിയില്‍ കൊവിഡ്-19 ബാധിച്ച് ഈ ആഴ്ച മരണപ്പെട്ടത് 1,000-ത്തില്‍ അധികമാണ്. പരിശോധനയില്‍ 15,000 ത്തിലധികം പേര്‍ക്ക് കൊവിഡ്-19 പോസിറ്റീവ് ആണെന്നും കണ്ടെത്തിയിട്ടുണ്ട്.