തി​രു​വ​ന​ന്ത​പു​രം : കോ​വി​ഡ് 19 രോ​ഗ​ബാ​ധയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾപ്പടെ ച​ർ​ച്ച ചെ​യ്യാ​ൻ മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷി യോഗം വിളിച്ചു. 16ന് തിരുവനന്തപുരത്താകും യോഗം നടക്കുക. വൈ​കി​ട്ട് നാ​ലി​ന് മാ​സ്ക്ക​റ്റ് ഹോ​ട്ട​ലി​ലാ​ണ് യോ​ഗം.

സെ​ൻ​സ​സ് സം​ബ​ന്ധി​ച്ച വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​നാ​ണ് നേ​ര​ത്തെ സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ചി​രു​ന്ന​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് കോ​വി​ഡ് 19 രോ​ഗ ബാ​ധ സം​ബ​ന്ധി​ച്ച പ്ര​ശ്ന​ങ്ങ​ളും യോ​ഗ​ത്തി​ൽ വി​ഷ​യ​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.