കൊച്ചി: കൊറോണ ഭീതിയില്‍ ഇറ്റലിയില്‍ കുടുങ്ങിയ 13 മലയാളി വിദ്യാര്‍ത്ഥികളെ കൊച്ചിയിലെത്തിച്ചു. എമിറേറ്റ്‌സ് വിമാനത്തിലാണ് ഇവര്‍ രാവിലെ നെടുമ്ബാശ്ശേരിയിലെത്തിയത്. ഇവരെ നേരെ ആശുപത്രിയിലേക്ക് കൊണ്ടുപോകും. വൈദ്യപരിശോധനയ്ക്ക് ശേഷം ഇവരെ വീടുകളില്‍ നിരീക്ഷണത്തില്‍ ആക്കാനാണ് തീരുമാനമെടുത്തിട്ടുള്ളത്.
ഇവരെ ഇന്നലെ ദുബായിലെത്തിച്ചിരുന്നു. ഇവിടെ നിന്നാണ് കൊച്ചിയിലെത്തിച്ചത്. രോഗലക്ഷണം എന്തെങ്കിലും പ്രകടമായാല്‍ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റും. ഇറ്റലിയില്‍ കുടുങ്ങിയ മറ്റുള്ളവരെ കൊണ്ടുവരാന്‍ എയര്‍ഇന്ത്യയുടെ രക്ഷാവിമാനം ഇന്ന് മിലാനിലെത്തും.
ഇറാനില്‍നിന്ന് 44 പേര്‍ കൂടി ഇന്നലെ തിരിച്ചെത്തി. ഇന്ന് ഒരു വിമാനം കൂടി അയയ്ക്കുന്നുണ്ട്. കല്‍ബുര്‍ഗി കേന്ദ്രസര്‍വകലാശാലയില്‍ കുടുങ്ങിയ 340 മലയാളികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ബസുകളേര്‍പ്പെടുത്തുമെന്ന് കെ. മുരളീധരന്‍ എംപി അറിയിച്ചു.