വാഷിംഗ്ടൺ: കൊറോണ വൈറസ് ബാധ പടരുന്നതിനിടെ മുൻകരുതലുമായി ടെന്നീസ് താരം സെറീന വില്യംസും. ഇനിയുള്ള ആറാഴ്ചക്കാലം കുടുംബത്തിനൊപ്പം മാത്രമായിരിക്കുമെന്ന് സെറീന വ്യക്തമാക്കി.
തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ഈ സമയത്ത് മറ്റാരുമായും സമ്പർക്കം പുലർത്തില്ലെന്നും സെറീന അറിയിച്ചിട്ടുണ്ട്.
ഭാര്യ എന്ന നിലയിലും അമ്മ എന്ന നിലയിലും ഭർത്താവ് അലക്സിസ് ഒഹാനിയനും, രണ്ടു വയസുകാരിയായ മകൾ ഒളിംപ്യയ്ക്കും ഒപ്പമുണ്ടാകേണ്ടതുണ്ടെന്നും അവർ വ്യക്തമാക്കി.
എല്ലാവരും സുരക്ഷിതരായിരിക്കണമെന്ന മുന്നറിയിപ്പോടെയാണ് സെറീന തന്റെ പോസ്റ്റ് അവാസാനിപ്പിച്ചിരിക്കുന്നത്.