തിരുവനന്തപുരം: ഒരാഴ്ചയ്ക്കുള്ളിൽ കെഎസ്ഡിപി ഒരു ലക്ഷം കുപ്പി ഹാൻഡ് സാനിറ്റൈസർ നിർമിക്കുമെന്ന് മന്ത്രി ഇ.പി ജയരാജൻ. സാനിറ്റൈസർ തയാറാക്കി മെഡിക്കൽ സർവീസ് കോർപ്പറേഷന് നൽകും. ഇതോടെ വിപണിയിലെ സാനിറ്റൈസർ ക്ഷാമത്തിന് പരിഹാരമാകുമെന്ന് മന്ത്രി പറഞ്ഞു. 500 എംഎൽ കുപ്പിക്ക് 125 ആയിരിക്കും വില. സർക്കാർ ആശുപത്രികൾ വഴി സാനിറ്റൈസർ സൗജന്യമായി നൽകുമെന്നും മന്ത്രി അറിയിച്ചു.
ഹാൻഡ് സാനിറ്റൈസർ ലഭിക്കാനില്ലെന്ന് വ്യാപക പരാതി ഉയർന്നിരുന്നു. കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാൻ കൈകൾ കഴുകുന്നത് ശീലമാക്കണെമന്നുള്ള നിർദശമാണ് ഹാൻഡ് സാനിറ്റൈസറിന് ഡിമാൻഡ് വർധിപ്പിച്ചത്. മെഡിക്കൽ ഷോപ്പുകളിലൊന്നും ഇപ്പോഴും ഹാൻഡ് സാനിറ്റൈസർ ലഭ്യമല്ല.