ന്യൂഡല്‍ഹി: കൊവിഡ് രൂക്ഷമായ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തി. സ്പെയിന്, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, ദക്ഷിണ കൊറിയ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളാണ് നിര്‍ത്തിയത്. ഏപ്രില്‍ 30വരെ എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഈ രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തില്ല.
ഇന്ത്യയിലും കൊറോണ ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു. കര്‍ണാടകയിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് 76 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.