പൃഥ്വിരാജും ബിജു മേനോനും പ്രധാന താരങ്ങളായി തിയറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രമായിരുന്നു അയ്യപ്പനും കോശിയും. അനാര്‍ക്കലിക്ക് ശേഷം തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി രചനയും സംവിധാനവും ചെയ്ത ചിത്രമാണിത്. ചിത്രം ഇപ്പം ആമസോണ്‍ പ്രൈമില്‍ എത്തി. റിലീസ് ചെയ്ത ഒരു മാസത്തിനുള്ളില്‍ ആണ് ചിത്രം എത്തിയിരിക്കുന്നത്. ഫെബ്രുവരി ഏഴിനായിരുന്നു ചിത്രം റിലീസ് ചെയ്തത്.
അന്ന രാജന്‍, സിദ്ദിഖ്, സാബുമോന്‍, ഷാജു ശ്രീധര്‍, ഗൗരി നന്ദ ,അനുമോഹന്‍ ജോണി ആന്റണി, അനില്‍ നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. ചിത്രം നിര്‍മിക്കുന്നത് കൊയിന്‍ മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ രഞ്ജിത്തും, പി.എം.ശശിധരനും ചേര്‍ന്നാണ്. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന്‍റെ സംഗീതം സംവിധായകന്‍.