കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളം സന്ദര്‍ശിക്കുന്നതിനെതിരെ തമിഴ്നാടിന്റെ മുന്നറിയിപ്പ്. കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് തമിഴ്നാട് ആരോഗ്യ വകുപ്പ് അഭ്യര്‍ത്ഥിച്ചു.

അടിയന്തിര ഘട്ടങ്ങളിലല്ലാതെ കേരളം ഉള്‍പ്പെടെയുള്ള കൊറോണ ബാധിത സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കരുതെന്ന് തമിഴ്നാട് ആരോഗ്യ മന്ത്രി നിയമസഭയില്‍ ആവശ്യപെട്ടു. വിദേശ രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങളും പരമാവധി ഒഴിവാക്കണമെന്നും നിര്‍ദേശിച്ചു.