സംസ്ഥാനത്ത് ഇപ്പോഴും കൊറോണ ഭീതി മുക്തമായിട്ടില്ല. പുറംരാജ്യങ്ങളില്‍ നിന്നെത്തുന്നവരില്‍ ഇപ്പോഴും കൊറോണ ഭീതി നിലനില്‍ക്കുന്നുണ്ട്. കൊറോണ സ്ഥിരീകരിച്ച വിവിധ രാജ്യങ്ങളില്‍ നിന്നും നിരവധി മലയാളികളാണ് കേരളത്തിലേയ്ക്ക് തിരിച്ചെത്തുന്നത്.

ഇവരില്‍ രോഗലക്ഷണങ്ങളുമായി എത്തുന്നവരും ഉണ്ട്. ഇതാണ് ഇപ്പോഴും വൈറസ് ഭീതി കേരളത്തില്‍ നിലനില്‍ക്കുന്നത്. ഇപ്പോള്‍ കൊറോണ വൈറസ് ബാധിതരെ പരിചരിച്ച നഴ്‌സിനെയും മകളെയും ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച റാന്നിയിലെ കുടുംബത്തെ തുടക്കത്തില്‍ ചികിത്സിച്ച സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സിനെയും മകളെയുമാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. പനിയും ചുമയും വന്നതിനെ തുടര്‍ന്നാണിത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.